പൂവാർ: കരിച്ചൽ ദേവീ ക്ഷേത്രത്തിലെ ഗണപതി,ഭദ്രകാളി ദേവി,ദുർഗാദേവി,യോഗീശ്വരൻ തുടങ്ങിയ ദേവീദേവന്മാരുടെ പുനപ്രതിഷ്ഠ ഇന്ന് രാവിലെ 8.30ന് മേൽ നടക്കും. ഇന്ന് രാത്രി 8.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.
ക്ഷേത്രം പ്രസിഡന്റ് കെ.ബിജു അദ്ധ്യക്ഷനാകും. സെക്രട്ടറി വിഷ്ണു.പി.എസ് സ്വാഗതം പറയും. ചലച്ചിത്ര താരം മണിക്കുട്ടൻ മുഖ്യാതിഥിയായിരിക്കും. അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.ഡി.സുനീഷ്,സി.പി.എം കോവളം ഏരിയാ സെക്രട്ടറി അഡ്വ.പി.എസ്.ഹരികുമാർ,കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി.സുബോധൻ,എസ്.എൻ.ഡി.പി കോവളം യൂണിയൻ പ്രസിഡന്റ് ടി.എൻ.സുരേഷ്,വി.എസ്.ഡി.പി സംസ്ഥാന പ്രസിഡന്റ് വിഷ്‌ണുപുരം ചന്ദ്രശേഖരൻ,ക്ഷേത്ര പുനരുദ്ധാരണ കൺവീനർ ആർ.രാജീവ് തുടങ്ങിയവർ സംസാരിക്കും.
കരിച്ചൽ പൗരാവലിയുടെ ആഭിമുഖ്യത്തിൽ ഇന്നലെ ആരംഭിച്ച മത്സര വൈദ്യുത ദീപാലങ്കാരം ഇന്നും നാളെയും തുടരും. സമാപന ദിവസമായ 21ന് രാവിലെ 10ന് പൊങ്കാല,1.32ന് മേൽ പൊങ്കാല നിവേദ്യം,രാത്രി 7ന് വിളക്ക്‌കെട്ട് ഘോഷയാത്ര,9.30ന് മത്സര ഫ്യൂഷൻ ശിങ്കാരിമേളത്തോടെ ആഘോഷങ്ങൾ സമാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.