ഉദിയൻകുളങ്ങര: വള്ളുക്കോട്ടുകോണം ഇലങ്കം ശ്രീ ഭഗവതി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠയും മഹാ കുംഭാഭിഷേകവും ഇന്ന് നടക്കും. പുലർച്ചെ 3.30ന് കണി കാണിക്കൽ,അധിവാസത്തിങ്കൽപൂജ,കലശാഭിഷേകം,6ന് മേൽ 7.30നകം പ്രതിഷ്ഠയും മഹാകുംഭാഭിഷേകവും. 10ന് സാംസ്‌കാരിക സമ്മേളനം. ക്ഷേത്ര സെക്രട്ടറി ഹരികുമാർ അദ്ധ്യക്ഷനാകുന്ന സമ്മേളനം ചെങ്കൽ മഹേശ്വരം ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. അഭേദാനന്ദ ആശ്രമം മഠാധിപതി സ്വാമി കേശവാനന്ദ ഭാരതി,കരുമം അവദൂതകുടി സ്വാമി മദനഗിരി എന്നിവർ വിശിഷ്ടാതിഥികളാകും.
ശ്രീരാമദാസ മിഷൻ ജനറൽ സെക്രട്ടറി ഡോ.ബ്രഹ്മചാരി ഭാർഗവറാം അനുഗ്രഹ പ്രഭാഷണം നടത്തും.​ സുന്ദരേശൻ നായർ (രക്ഷാധികാരി),മുരളീധരൻ നായർ (ലീഗൽ അഡ്വൈസർ),എൻ.എസ്.നവനീത് കുമാർ (കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്),ശിവകുമാർ (വൈസ് ചെയർമാൻ) എന്നിവർ സംസാരിക്കും. സതീഷ്.ബി (ചെയർമാൻ) സ്വാഗതവും ക്ഷേത്ര ഖജാൻജി വി.ശ്രീകുമാർ നന്ദിയും പറയും. വൈകിട്ട് 5.30ന് ഭജന,6.30ന് സന്ധ്യാദീപാരാധന,6.45ന് തിരുവാതിര,7.45ന് വിവിധ കലാപരിപാടികൾ. നാളെ രാവിലെ 9ന് കളത്തിൽ പൊങ്കാല,11ന് നാഗരൂട്ട്, 6.15ന് ദീപക്കാഴ്ച,8ന് ഡാൻസ്,9ന് കരിമരുന്ന് പ്രയോഗം. എല്ലാ ദിവസവും പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും സായാഹ്ന ഭക്ഷണവും ഉണ്ടായിരിക്കും.