കാട്ടാക്കട: മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാലയുടെ കരിയർ ഗൈഡന്റ്സ് ആൻഡ് മോട്ടിവേഷൻ ട്രെയിനിംഗ് ദിശ -2024 കാട്ടാക്കട സി.ഐ എൻ.ഗിരീഷ് ഉദ്ഘാടനം ചെയ്‌തു. ഗ്രാമപഞ്ചായത്തംഗം അജിത.കെ.ആർ അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ കെ.സനിൽ കുമാർ പഠന പരിപാടികൾക്ക് നേതൃത്വം നൽകി. ഗ്രന്ഥശാല പ്രസിഡന്റ് എ.ജെ.അലക്‌സ് റോയ്,സെക്രട്ടറി എസ്.രതീഷ് കുമാർ,എസ്.അനിക്കുട്ടൻ, എസ്.നാരായണൻ കുട്ടി,അമൃത കൃഷ്ണൻ,ബി.റെജി,എ.വിജയകുമാരൻ നായർ,എസ്.ബിന്ദു കുമാരി,അനശ്വർ ദേവ്,അനഘ അനിൽ,ജിബിന വിൽസ്, അരുണ്യ.ബി തുടങ്ങിയവർ സംസാരിച്ചു.