വർക്കല: മലയാളത്തിലെ നോവലിസ്റ്റുകളിൽ പ്രമുഖനായിരുന്ന സി.വി.രാമൻപിള്ളയുടെ 166-ാമത് ജന്മവാർഷിക ദിനം പ്രഭാകരൻ ഫൗണ്ടേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വർക്കലയിൽ ആചരിച്ചു. കവി സന്തോഷ്‌ പുന്നയ്ക്കൽ ഉദ്ഘാടനം ചെയ്തു. പാരിപ്പള്ളി ഡേറ്റബിജു അദ്ധ്യക്ഷത വഹിച്ചു. വക്കം മനോജ്‌, ഡോ.അശോക് ശങ്കർ, ഡോ. ശ്രീകുമാർ, പാരിപ്പള്ളി റോയ്, ബൈജു ആലുംമൂട്ടിൽ, തുടങ്ങിയവർ സംസാരിച്ചു.