കന്യാകുമാരി: എസ്.എൻ.ഡി.പി യോഗം കന്യാകുമാരി യൂണിയനും യുണിയൻ യൂത്ത് മൂവ്മെന്റ് കമ്മിറ്റിയും മഞ്ഞാലുംമൂട് നാരായണഗുരു എൻജിനിയറിംഗ് കോളേജും സംയുക്തമായി സംഘടിപ്പിച്ച കുമാരനാശാൻ അനുസ്‌മരണം,ഏകദിന കരിയർ ഗൈഡൻസ് പ്രോഗ്രാം എന്നിവയുടെ ഉദ്ഘാടനം യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് പച്ചയിൽ സന്ദീപ് നിർവഹിച്ചു. വിദ്യാർത്ഥികൾക്കായി നടത്തിയ വിവിധ സ്‌പോർട്സ് ടൂർണമെന്റുകളുടെ സമ്മാനങ്ങളും വിതരണം ചെയ്‌തു.
മാർത്താണ്ഡം ലക്ഷ്‌മി നാരായണ ഹാളിൽ നടന്ന സമ്മേളനത്തിൽ യൂത്ത് മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി നെടുമങ്ങാട് രാജേഷ് മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് പ്രഭു അദ്ധ്യക്ഷനായ യോഗത്തിൽ യൂണിയൻ കൺവീനർ ഹിന്ദുസ്ഥാൻ ബി.മണികണ്ഠൻ കുമാരനാശാൻ അനുസ്‌മരണ പ്രഭാഷണം നടത്തി. യൂണിയൻ ചെയർമാൻ ബാലാജി സിദ്ധാർദ്ധ് അവാർഡ് ദാനം നിർവഹിച്ചു.
യൂത്ത് മൂവ്മെന്റ് ജില്ലാ കൺവീനർ മുല്ലൂർ വിനോദ് കുമാർ,പരമേശ്വരി,ജീവനന്ദൻ,ദീപക്,യൂത്ത് മൂവ്മെന്റ് ജില്ലാ കമ്മിറ്റി അംഗം മണികണ്ഠൻ,യൂത്ത് മൂവ്മെന്റ് സെക്രട്ടറി രതീഷ് എന്നിവർ സംസാരിച്ചു.
ഫോട്ടോ: എസ്.എൻ.ഡി.പി യോഗം കന്യാകുമാരി യൂണിയനും യൂത്ത് മൂവ്മെന്റ് കമ്മിറ്റിയും മഞ്ഞാലുംമൂട് നാരായണ ഗുരു എൻജിനിയറിംഗ് കോളേജും സംയുക്തമായി സംഘടിപ്പിച്ച കുമാരനാശാൻ അനുസ്‌മരണത്തിന്റെയും കരിയർ ഗൈഡൻസ് പ്രോഗ്രാമിന്റെയും ഉദ്ഘാടനം യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് പച്ചയിൽ സന്ദീപ് നിർവഹിക്കുന്നു