പൂവച്ചൽ: പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ മഴക്കാല പൂർവ ശുചീകരണത്തിന്റെ പഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.സനൽകുമാർ നിർവഹിച്ചു. വികസനകാര്യ ചെയർമാൻ ടി.തസ്ലീം അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഒ.ശ്രീകുമാരി പഞ്ചായത്ത് സെക്രട്ടറി,സെക്രട്ടറി,ആരോഗ്യ പ്രവർത്തകർ,ആശാവർക്കർമാർ,ഹരിത കർമ്മ സേന അംഗങ്ങൾ,തൊഴിലുറപ്പ് പ്രവർത്തകർ,രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു.