വിഴിഞ്ഞം: കഴിഞ്ഞദിവസത്തെ കനത്ത മഴയിലും കാറ്റിലും വിഴിഞ്ഞത്ത് നിരവധി സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി. മണികൂറുകളോളം ഗതാഗതവും വൈദ്യുതിയും തടസ്സപ്പെട്ടു. വെങ്ങാനൂർ കല്ലുവെട്ടാൻകുഴി സി.എസ്.ഐ ചർച്ചിന് സമീപത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കൊന്നമരം റോഡിലേക്ക് കടപുഴകി. വൈദ്യുത ലൈനിന് പുറത്തുകൂടി വീണ് വൈദ്യുത കമ്പികൾ പൊട്ടി. വിഴിഞ്ഞത്തുനിന്ന് ഫയർഫോഴ്സെത്തി മരം മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. കല്ലുവെട്ടാൻ കുഴി ക്രൈസ്റ്റ് കോളേജിന് പുറകിൽ അംബേദ്കർ റോഡിൽ മാവ് മരവും തെങ്ങും കടപുഴകി വീണ് സമീപത്തെ വീടിന്റെ ഗേറ്റ് തകർന്നു. ഇവിടെയും വൈദ്യുത കമ്പികൾ പൊട്ടിയിരുന്നു.
ഫോട്ടോ: 1 കല്ലുവെട്ടാൻ കുഴിയിൽ വൈദ്യുത ലൈനിന് പുറത്തുകൂടി മരം വീണപ്പോൾ
2. അംബേദ്കർ റോഡിൽ മരം റോഡിന് കുറുകെ വീണപ്പോൾ