തിരുവനന്തപുരം: വയലാർ രാമവർമ്മ സാംസ്കാരിക വേദി ആരംഭിച്ച മഹിളാ സംഘടനയുടെ ഉദ്ഘാടനം മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു. വിവിധ മേഖലയിലെ പ്രതിഭകൾക്കുള്ള പുരസ്കാരവും മന്ത്രി വിതരണം ചെയ്തു. എസ്-ക്യൂബ് ഫിലിംസിന്റെ മേധാവികളായ ഷെനുഗ,ഷെഗ്ന, ഷെർഗ (വയലാർ കലാരത്ന പുരസ്കാരം),സിത്താര ബാലകൃഷ്ണൻ,അശ്വതി നായർ,ലക്ഷ്മി ബാലൻ (നടനമുദ്ര),ഷീലാ ബേബി,അമ്പിളി ജേക്കബ്, (സാമൂഹ്യ സേവനം),ജി.എസ്.രോഷ്നി,ഡോ.ഉദയകല,സുഷമ വിജയലക്ഷ്മി തുടങ്ങിയവർ പുരസ്‌കാരം ഏറ്റുവാങ്ങി.
വയലാർ രാമവർമ്മ സാംസ്കാരികവേദി പ്രസിഡന്റ് ഡോ.ജി.രാജ്മോഹൻ,സെക്രട്ടറി മണക്കാട് രാമചന്ദ്രൻ,മഹിളാവേദി സെക്രട്ടറി സതി തമ്പി, സെക്രട്ടറി മിനി ദീപക്,റാണി മോഹൻദാസ്,ബാലു കിരിയത്ത്,ഗിരിജാ സേതുനാഥ്,കെ.ചന്ദ്രിക,ഇ.എം.രാധ,വീണാ നായർ,വി.ടി.രമ തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ: വയലാർ രാമവർമ്മ സാംസ്‌കാരിക വേദിയുടെ പുരസ്കാര വിതരണവും
മഹിളാ സംഘടനയുടെ ഉദ്ഘാടനവും മന്ത്രി ജി.ആർ.അനിൽ നിർവഹിക്കുന്നു