കടയ്ക്കാവൂർ: പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ കായിക്കര കോൺഗ്രസ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.കായിക്കര ശ്രീശൈലത്തിൽ ശിവഗംഗ,രേവതി നിവാസിൽ അനശ്വര,പണിയിൽ വീട്ടിൽ മാളവിക എന്നിവരെയാണ് പഞ്ചായത്ത് മെമ്പർ യേശുദാസൻ സ്റ്റീഫൻ,മുൻ പഞ്ചായത്ത് മെമ്പർ റാന്ത,ചന്ദ്രൻ,തമ്പി,അഞ്ചുതെങ്ങ് മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ ഷബിത ബിജു,മുൻ എ.ഡി.എസ് ചെയർപേഴ്സൺ ഷിംന പ്രമോദ്,മഹിളാ കോൺഗ്രസ് ഭാരവാഹികളായ അജിത,സരിത തുടങ്ങിയവർ വീടുകൾ സന്ദർശിച്ച് അനുമോദിച്ചത്.