p

തിരുവനന്തപുരം: 2024-25 അദ്ധ്യയന വർഷത്തെ ഫാർമസി കോഴ്സിന്റെ പുതുക്കിയ പരീക്ഷ തീയതി പ്രസിദ്ധീകരിച്ചു. ജൂൺ 6ന് ഉച്ചയ്ക്ക് 3.30 മുതൽ 5 മണി വരെയാണ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ. ഫാർമസി പരീക്ഷ മാത്രം എഴുതുന്ന വിദ്യാർത്ഥികൾ 6ന് ഉച്ചയ്ക്ക് ഒന്നിന് പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, ഫോൺ: 0471 2525300.

കീം​ 2024​ ​ഫാ​ർ​മ​സി​ ​പ​രീ​ക്ഷ​ ​ജൂ​ൺ​ ​ആ​റി​ന്


കീം​ 2024​-​ലെ​ ​ഫാ​ർ​മ​സി​ ​പ​രീ​ക്ഷ​ ​ജൂ​ൺ​ ​ആ​റി​ലേ​ക്ക് ​മാ​റ്റി​യ​താ​യി​ ​ക​മ്മി​ഷ​ണ​ർ​ ​ഒ​ഫ് ​എ​ൻ​ട്ര​ൻ​സ് ​എ​ക്സാ​മി​നേ​ഷ​ൻ​സ് ​അ​റി​യി​ച്ചു.​ ​ജൂ​ൺ​ ​ഒ​മ്പ​തി​ന് ​പ​രീ​ക്ഷ​ ​ന​ട​ക്കു​മെ​ന്നാ​യി​രു​ന്നു​ ​ആ​ദ്യം​ ​അ​റി​യി​ച്ചി​രു​ന്ന​ത്.

2.​ ​കീം​ 2024​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡ്
കേ​ര​ള​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​അ​ഗ്രി​ക​ൾ​ച്ച​റ​ൽ,​ ​മെ​ഡി​ക്ക​ൽ​ ​(​K​E​A​M​ 2024​)​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡ് ​c​e​e.​k​e​r​a​l​a.​g​o​v.​i​n.​-​ൽ​ ​നി​ന്ന് ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്യാം.​ ​ജൂ​ൺ​ ​ഒ​ന്നു​ ​മു​ത​ൽ​ ​ഒ​മ്പ​തു​ ​വ​രെ​യാ​ണ് ​എ​ൻ​ട്ര​ൻ​സ് ​പ​രീ​ക്ഷ.

ബാ​ച്ചി​ല​ർ​ ​ഒ​ഫ് ​ഡി​സൈ​ൻ​ ​കോ​ഴ്സ്

തി​രു​വ​ന​ന്ത​പു​രം​:​ 2024​-25​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷ​ത്തെ​ ​ബാ​ച്ചി​ല​ർ​ ​ഒ​ഫ് ​ഡി​സൈ​ൻ​ ​(​B.​D​e​s​)​ ​പ്ര​വേ​ശ​ന​ത്തി​ന് ​ജൂ​ൺ​ 5​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​അ​പേ​ക്ഷ​ക​ർ​ ​പ്ല​സ്ടു,​ ​ത​ത്തു​ല്യ​ ​പ​രീ​ക്ഷ​ 45​ ​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ടെ​ ​പാ​സ്സാ​യി​രി​ക്ക​ണം.​ ​സം​വ​ര​ണ​ ​വി​ഭാ​ഗ​ക്കാ​ർ​ക്ക് ​ആ​കെ​ 40​ ​ശ​ത​മാ​നം​ ​മാ​ർ​ക്ക് ​മ​തി.​ ​എ​ൽ.​ബി.​എ​സ് ​സെ​ന്റ​ർ​ ​ന​ട​ത്തു​ന്ന​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ ​വി​ജ​യി​ക്കു​ന്ന​വ​ർ​ക്കാ​ണ് ​കോ​ഴ്സി​ന് ​ചേ​രാ​ൻ​ ​അ​ർ​ഹ​ത.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n,​ ​ഫോ​ൺ​:​ 04712324396,​ 2560327.

സ​ർ​ട്ടി​ഫി​ക്ക​റ്റ്,​ ​ഡി​പ്ലോ​മ​ ​കോ​ഴ്സു​കൾ

തി​രു​വ​ന​ന്ത​പു​രം​:​ ​ദൃ​ശ്യ​മാ​ദ്ധ്യ​മ​രം​ഗ​ത്ത് ​അ​വ​സ​ര​ങ്ങ​ളു​ള്ള​ ​തൊ​ഴി​ല​ധി​ഷ്ഠി​ത​ ​കോ​ഴ്സു​ക​ളി​ലേ​ക്ക് ​സി​-​ഡി​റ്റ് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​മൂ​ന്നു​ ​മാ​സ​ത്തെ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​കോ​ഴ്സു​ക​ൾ​ക്കും​ ​ആ​റു​മാ​സ​ത്തെ​ ​ഡി​പ്ലോ​മ​ ​കോ​ഴ്സു​ക​ൾ​ക്കും​ ​മേ​യ് 31​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​കെ​-​ഡി​സ്‌​കി​ന്റെ​ ​സ്‌​കോ​ള​ർ​ഷി​പ്പു​മു​ണ്ട്.
സ​ർ​ട്ടി​ഫി​ക്ക​റ്റ് ​കോ​ഴ്സ് ​ഇ​ൻ​ ​നോ​ൺ​ ​ലീ​നി​യ​ർ​ ​എ​ഡി​റ്റിം​ഗ്,​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​കോ​ഴ്സ് ​ഇ​ൻ​ ​വീ​ഡി​യോ​ഗ്രാ​ഫി,​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​വീ​ഡി​യോ​ ​എ​ഡി​റ്റിം​ഗ്,​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ഡി​ജി​റ്റ​ൽ​ ​വീ​ഡി​യോ​ഗ്രാ​ഫി,​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ഡി​ജി​റ്റ​ൽ​ ​മീ​ഡി​യ​ ​പ്രൊ​ഡ​ക്ഷ​ൻ​ ​കോ​ഴ്സു​ക​ൾ​ക്കാ​ണ് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ച​ത്.​ ​ഓ​രോ​ ​കോ​ഴ്സി​നും​ 20​ ​സീ​റ്റു​ക​ളു​ണ്ട്.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ 9895788155,​ 7012690875,​w​w​w.​m​e​d​i​a​s​t​u​d​i​e​s.​c​d​i​t.​o​r​g.

ഹോ​ട്ട​ൽ​ ​മാ​നേ​ജ്‌​മെ​ന്റ് ​ആ​ൻ​ഡ് ​കാ​റ്റ​റിം​ഗ് ​ടെ​ക്‌​നോ​ള​ജി

തി​രു​വ​ന​ന്ത​പു​രം​:​ 2024​-25​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷ​ത്തെ​ ​ബാ​ച്ചി​ല​ർ​ ​ഒ​ഫ് ​ഹോ​ട്ട​ൽ​ ​മാ​നേ​ജ്‌​മെ​ന്റ് ​ആ​ൻ​ഡ് ​കാ​റ്റ​റിം​ഗ് ​ടെ​ക്‌​നോ​ള​ജി​ ​പ്ര​വേ​ശ​ന​ത്തി​ന് ​ജൂ​ൺ​ 5​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​അ​പേ​ക്ഷ​ക​ർ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​പ​രീ​ക്ഷ​യോ,​ ​ത​ത്തു​ല്യ​ ​പ​രീ​ക്ഷ​ക​ളോ​ ​വി​ജ​യി​ച്ചി​രി​ക്ക​ണം.​ ​സ​മാ​ന​മാ​യ​ ​മേ​ഖ​ല​യി​ൽ​ ​ഡി.​വോ​ക് ​വി​ജ​യി​ച്ച​വ​ർ​ക്കും​ ​അ​പേ​ക്ഷി​ക്കാം.​ ​എ​ൽ.​ബി.​എ​സ് ​സെ​ന്റ​ർ​ ​ന​ട​ത്തു​ന്ന​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ ​വി​ജ​യി​ക്കു​ന്ന​വ​ർ​ക്കാ​ണ് ​കോ​ഴ്സി​ന് ​ചേ​രാ​ൻ​ ​അ​ർ​ഹ​ത.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n,​ ​ഫോ​ൺ​:​ 04712324396,​ 2560327.

തു​റ​മു​ഖ​ ​മേ​ഖ​ല​യി​ലെ​ ​സം​രം​ഭ​ക​ ​അ​വ​സ​ര​ങ്ങ​ൾ​ ​-​ ​സൗ​ജ​ന്യ​ ​വ​ർ​ക്ക്ഷോ​പ്പ് 22​ന്

തി​രു​വ​ന​ന്ത​പു​രം​ ​:​ ​തു​റ​മു​ഖ​ ​മേ​ഖ​ല​യി​ലെ​ ​സം​രം​ഭ​ക​ ​സാ​ദ്ധ്യ​ത​ക​ളെ​ക്കു​റി​ച്ച് ​പ്ര​ശ​സ്ത​ ​മാ​രി​ടൈം​ ​വി​ദ​ഗ്ദ്ധ​ൻ​ ​നാ​ണു​ ​വി​ശ്വ​നാ​ഥ​ൻ​ ​ന​യി​ക്കു​ന്ന​ ​വ​ർ​ക്‌​ഷോ​പ്പ് 22​ന് ​ഉ​ച്ച​യ്ക്ക് ​ര​ണ്ടു​ ​മ​ണി​മു​ത​ൽ​ ​ത​മ്പാ​നൂ​ർ​ ​അ​പ്പോ​ളോ​ ​ഡി​മോ​റ​ ​ഹോ​ട്ട​ലി​ൽ​ ​ന​ട​ക്കും.​ ​പോ​ർ​ട്ട്,​ ​മാ​രി​ടൈം,​ ​ലോ​ജി​സ്റ്റി​ക്‌​സ്,​ ​ഷി​പ്പിം​ഗ്,​ ​ക​ണ്ടെ​യ്‌​ന​ർ​ ​ഹാ​ൻ​ഡ്‌​ലി​ങ്,​ ​എ​ക്‌​സ്‌​പോ​ർ​ട്ട് ​-​ ​ഇം​പോ​ർ​ട്ട് ​തു​ട​ങ്ങി​യ​ ​വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് ​വി​ശ​ദീ​ക​രി​ക്കും.​ ​പ്ര​വേ​ശ​നം​ ​സൗ​ജ​ന്യം.