pallikal-echoshop-

പള്ളിക്കൽ: കാർഷിക വികസന വകുപ്പിന്റെയും ത്രിതല പഞ്ചായത്തുകളുടെയും കർഷകരുടെയും സംയുക്തഭിമുഖ്യത്തിൽ പള്ളിക്കലിൽ ഇക്കോഷോപ്പ് പഴയബസ് സ്റ്റാൻഡിന് പുറകിൽ പ്രവർത്തനം ആരംഭിച്ചു.ജൈവകർഷക കമ്മിറ്റിയിലെ മുതിർന്ന അംഗം രാമചന്ദ്രൻ ഉണ്ണിത്താനിൽ നിന്ന് പച്ചക്കറികൾ ഏറ്റുവാങ്ങി ആദ്യവില്പന ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി അൻവർറഹുമാൻ നിർവഹിച്ചു.ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.ഹസീന,ജനപ്രതിനിധികളായ എസ്.എസ്.ബിജു,ഷീബ,അനിൽ.പി.നായർ,കൃഷിഓഫീസർ ധന്യ,കർഷകർ തുടങ്ങിയവർ പങ്കെടുത്തു.