ആറ്റിങ്ങൽ: അദ്ധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി ആറ്റിങ്ങൽ ആർ.ടി ഓഫീസിന്റെ പരിധിയിലുള്ള സ്‌കൂൾ വാഹനങ്ങളുടെ കാര്യക്ഷമതാ പരിശോധന 22, 25 തീയതികളിലായി ആറ്റിങ്ങൽ മാമം ഗ്രൗണ്ടിൽ നടക്കും.സ്‌കൂൾ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായിട്ടുള്ള വിദ്യാവാഹൻ ആപ്ലിക്കേഷൻ ഉൾപ്പെടെയുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂർത്തീകരിച്ച് വാഹനങ്ങൾ രാവിലെ 10മുതൽ ഉച്ചയ്ക്ക് 1വരെയുള്ള സമയത്ത് ഹാജരാക്കണമെന്ന് അധികൃതർ അറിയിച്ചു.