തിരുവനന്തപുരം: തോന്നയ്ക്കൽ അടുത്ത് കല്ലുവെട്ടി സാരംഗി റസിഡന്റ്സ് അസോസിയേഷൻ പഠനോത്സവം 2024 സംഘടിപ്പിച്ചു.എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.എൽ.കെ.ജി മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പഠനോപകരണക്കിറ്റുകളും വിതരണം ചെയ്തു.ദേശീയ ഖോ ഖോ ഗെയിംസിൽ വെങ്കല മെഡൽ നേടിയ ടീമംഗമായ ആദിത്യ.എസ്.കെ,മലേഷ്യയിൽ നടന്ന ത്രിരാഷ്ട്ര ഖോ ഖോ ടൂർണമെന്റിൽ സ്വർണമെഡൽ നേടിയ ടീമംഗമായ ഷിബിൻ.എസ് എന്നിവർക്കും ഉപഹാരങ്ങൾ നൽകി.എം.ശ്രീകണ്ഠൻ നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഗ്രാമപഞ്ചായത്തംഗം ശ്രീലത ഉദ്ഘാടനം ചെയ്തു.ആർ.എസ്.വിനോദ് മണി,കെ.ദിവാകരൻ നായർ,ഷമികുമാർ,എ.എം.സുധീർ, അഹീജാ,അംബിക,ദീപാനായർ തുടങ്ങിയവർ പങ്കെടുത്തു.