തിരുവനന്തപുരം: ശ്രീനാരായണ മതാതീത ആത്മീയകേന്ദ്രം ജൂലായ് 1 ന് സ്വാമി ശാശ്വതികാനന്ദ സമാധി ആചരണവും പുരസ്കാര വിതരണവും നടത്തുന്നു. സ്വാമി' ശാശ്വതികാനന്ദ പുരസ്കാര വിതരണം, വിദ്യാർത്ഥികൾക്ക് അനുമോദനം, ധാന്യക്കിറ്റ് വിതരണം, ശ്രീനാരായണ ഗുരുദേവന്റെ മതസമന്വയദർശന ക്ലാസ്, മതാതീത പഠനക്ലാസ്, സാംസ്‌കാരിക സമ്മേളനം എന്നിവയുണ്ടാകുമെന്ന് ശ്രീനാരായണ മതാതീത ആത്മീയകേന്ദ്രം സംസ്ഥാനക്കമ്മിറ്റി ജനറൽ സെക്രട്ടറി വാവറമ്പലം സുരേന്ദ്രൻ അറിയിച്ചു. യോഗത്തിൽ ചെയർമാൻ കെ.എസ്.ജ്യോതി അദ്ധ്യക്ഷനായിരുന്നു.
വി.സുദർശനൻ. കരിക്കകം ബാലചന്ദ്രൻ, ബാബു സുശ്രുതൻ, പ്രബോദ് ശശിധരൻ ആലപ്പുഴ, കിഷോർ ചങ്ങനാശ്ശേരി, സന്തോഷ് കോട്ടയം,ഷിബു പഞ്ചവടി ഹരിപ്പാട്, ടി.തുളസീധരൻ, സുരേഷ് കാട്ടായിക്കോണം, മണിലാൽ മുണ്ടക്കയം, ശ്രീകുമാർ അടൂർ, പുരുഷോത്തമൻ കായംകുളം എന്നിവർ പങ്കെടുത്തു.