തിരുവനന്തപുരം: കേരള സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്ക് എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് ആയി കെ.കെ.ജയചന്ദ്രൻ,സംസ്ഥാനസെക്രട്ടറിയായി എസ്.മണികണ്ഠൻ,ട്രഷറർ ആയി പി.നിർമൽ എന്നിവരെ തിരഞ്ഞെടുത്തു.എസ്.രമേശൻ,ഹർഷബിജു(വൈസ് പ്രസിഡന്റുമാർ),
പി.പി.ഷിജിൽലാൽ,കെ.എസ്.സജീഷ്‌(ജോ.സെക്രട്ടറിമാർ)എന്നിവരാണ് മറ്റ് ഭാരവാഹികൾ.

ബെഫി സെന്റിൽ ചേർന്ന വാർഷിക പൊതുയോഗം സി.ഐ.ടി.യു സംസ്ഥാനസെക്രട്ടറി കെ.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.

മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റികൾ രൂപീകരിച്ച് സംസ്ഥാനങ്ങളുടെ അധികാരത്തിൽ കൈകടത്തുകയും ഇ.ഡി ഉൾപ്പെടെയുള്ള ഏജൻസികളെ ദുരുപയോഗം ചെയ്ത് സഹകരണ മേഖലയെ തകർക്കുകയും ചെയ്യാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

യൂണിയൻ പ്രസിഡന്റ് ബി.അനൂപ് പതാക ഉയർത്തി. സംഘാടക സമിതി ചെയർമാൻ പി.വി.ജോസ് സ്വാഗതവും ബെഫി ജില്ലാ സെക്രട്ടറി എൻ.നിഷാന്ത് നന്ദിയും പറഞ്ഞു. പോൾ ചാക്കോ രക്തസാക്ഷി പ്രമേയവും പി.എം.എൽദോ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

പ്രതിനിധി സമ്മേളനത്തിൽ യൂണിയൻ സെക്രട്ടറി എസ്.രമേശൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ആർ.ഷാജു വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് ഷാജുആന്റണി ആശംസ നേർന്നു.