വർക്കല: ഇ.കെ.നായനാർ ദിനത്തോടനുബന്ധിച്ച് ബാലസംഘം വർക്കല ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ഹാപ്പിനെസ് ഫെസ്റ്റിവൽ കേരള ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ അഡ്വ.എസ്.ഷാജഹാൻ ഉദ്ഘാടനം ചെയ്തു.ആവണി അജി അദ്ധ്യക്ഷത വഹിച്ചു.വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി നായനാർ അനുസ്മരണ പ്രഭാഷണം നടത്തി. മുന്നൂറിലധികം കുട്ടികൾ പങ്കെടുത്ത വിവിധ നാടൻ കളികളുടെയും കലകളുടെയും ഉദ്ഘാടനം സി.പി.എം വർക്കല ഏരിയ സെക്രട്ടറി എം.കെ.യൂസഫ് നിർവഹിച്ചു.അന്യം നിന്ന് പോയ നാടൻ കളികളെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനായുള്ള പ്രത്യേക സെഷൻ ജി.എസ്.സുനിൽ,വിഷ്ണു എസ്.കുമാർ,സോഫിയ,ഷാജു,ഷൈജു,മുരളീധരൻ എന്നിവർ നേതൃത്വം നൽകി.സമാപന സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.