മലയിൻകീഴ്: വിളവൂർക്കൽ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഒ.പി ബ്ലോക്കിൽ മഴവെള്ളം പാഞ്ഞുകയറി രോഗികളും ജീവനക്കാരുമുൾപ്പെടെ ദുരിതത്തിലായി. ആശുപത്രിക്ക് സമീപത്തെ മണ്ണ് ഇടിഞ്ഞ് വീണതാണ് മഴവെള്ളം കയറാൻ കാരണം.
ഇന്നലെ രാവിലെ ചികിത്സ തേടിയെത്തിയവർ മഴവെള്ളത്തിൽ നിൽക്കേണ്ട ഗതികേടായിരുന്നു. വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും വാർഡ് അംഗവുമായ ജി.കെ.അനിൽകുമാറിന്റെ നേതൃത്വത്തിൽ മണിക്കൂറുകളെടുത്താണ് വെള്ളം നീക്കം ചെയ്തത്. ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്യാൻ റനവ്യുവകുപ്പിനോട് പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. മണ്ണ് ഇടിഞ്ഞ ഭാഗത്ത് കൂറ്റൻ പാറ സ്ഥിതി ചെയ്യുന്നത് അപകടഭീഷണി ഉയർത്തുന്നുണ്ട്.