ചേരപ്പള്ളി : പറണ്ടോട് മലയൻതേരി നവചേതന ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വേനൽവസന്തം ഏകദിന ക്യാമ്പ് ഇന്ന് നടത്തും.രാവിലെ 9ന് നടക്കുന്ന ഏകദിന ക്യാമ്പ് വാർഡ് മെമ്പർ എം.എൽ. കിഷോർ ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാല പ്രസിഡന്റ് എം.എസ്.സുധാകരൻ അദ്ധ്യക്ഷത വഹിക്കും.പഞ്ചായത്ത് സമിതി കൺവീനർ ജോൺ താഴ്‌വാരത്ത്,നവചേതന സാംസ്കാരിക സമിതി പ്രസിഡന്റ് ശ്രീകണ്ഠൻ നായർ, രക്ഷാധികാരി എം.എസ്.മനോഹരൻ,സെക്രട്ടറി എസ് . പ്രശാന്ത്, ശാലിനി.