കള്ളിക്കാട്: കള്ളിക്കാട്ട് പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്ന് 5പവനും 20,000 രൂപയും ഗ്യാസ് സിലിണ്ടറും കവർന്നു.ആഴാങ്കാൽ മേലേമഞ്ചംകോട് ചന്ദ്രാലയത്തിൽ ശ്രീകണ്ഠന്റെ വീട്ടിലായിരുന്നു മോഷണം.വീടിന്റെ അടുക്കള വാതിൽ കുത്തിപ്പൊളിച്ച് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവുമാണ് കവർന്നെടുത്തത്. അടുക്കളയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറും കള്ളൻമാർ കൊണ്ടുപോയി.

ശ്രീകണ്ഠന്റെ ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് വീട്ടുകാർ അവിടെയായിരുന്നു.സഞ്ചയനച്ചടങ്ങുകൾക്കായി സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടമായത്. ഇന്നലെ രാവിലെ വീട്ടിലെത്തിയപ്പോഴാണ് വീട് തുറന്നുകിടക്കുന്നത് കാണുന്നത്. നെയ്യാർഡാം പൊലീസിൽ പരാതി നൽകി.