തിരുവനന്തപുരം: കാലാവസ്ഥയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കെ.രാജൻ. മഴക്കെടുതി നേരിടാൻ ദുരന്ത നിവാരണ വിഭാഗവും റവന്യു വകുപ്പും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകൾ തുറന്ന് പ്രവർത്തിക്കാൻ അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വിവിധ വകുപ്പുകളെ യോജിപ്പിച്ചുകൊണ്ട് എല്ലാ ജില്ലകളിലും എമർജൻസി ഓപ്പറേഷൻ സെന്ററുകൾ ആരംഭിച്ചു.വേനൽമഴയിൽ സംസ്ഥാനത്തെ കർഷകർക്കുണ്ടായ കൃഷിനാശം റിപ്പോർട്ട് ചെയ്യാൻ ജില്ലാടിസ്ഥാനത്തിൽ കൺട്രോൾ റൂമുകൾ തുറന്നു. തിരുവനന്തപുരം- 9447242977, 9383470086.