1

ശ്രീകാര്യം: കാര്യവട്ടം കാമ്പസിലെ മരം കടപുഴകി റോഡിൽ പതിച്ചതിനെ തുടർന്ന് ഈ വഴിയുള്ള വാഹനഗതാഗതം ഭാഗികമായി തടസപ്പെട്ടു.കാര്യവട്ടം കാമ്പസിലെ ഹോസ്റ്റൽ വളപ്പിൽ നിന്ന അക്കേഷ്യ മരമാണ് റോഡിലേക്ക് കടപുഴകിയത്. ഇതോടെ ടെക്നോപാർക്കിന് പിറകിലൂടെയുള്ള വാഹനഗതാഗതം തടസപ്പെട്ടു.ഉച്ചയ്ക്ക് 12ഓടെ കഴക്കൂട്ടം ടെക്നോപാർക്കിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം മരം മുറിച്ചു മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മരം വീണ് സമീപത്തെ വൈദ്യുതി പോസ്റ്റുകൾക്കും കേടുപാടുകൾ സംഭവിച്ചു