നെടുമങ്ങാട്: പട്ടികവർഗ വികസന വകുപ്പിന് കീഴിൽ നെടുമങ്ങാട് ഐ.ടി.ഡി.പി ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ സെക്യൂരിറ്റി ഗാർഡുകളുടെ ഒഴിവുണ്ട്.പുരുഷ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.അഭിമുഖം 28ന് രാവിലെ 10.30ന് നെടുമങ്ങാട് ഐ.ടി.ഡി.പി ഓഫീസിൽ. ഏഴാം ക്ലാസോ അതിന് മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടിക വർഗക്കാർക്കാണ് നിയമനം.മികച്ച ശാരീരിക ക്ഷമതയുണ്ടായിരിക്കണം.വിമുക്ത ഭടൻമാർ,ലൈറ്റ് /ഹെവി വാഹന ഡ്രൈവിംഗ് ലൈസൻസ്,പ്രവൃത്തി പരിചയം എന്നിവയുള്ളവർക്ക് മുൻഗണന.ജനുവരി ഒന്നിന് 25നും 50നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം.