ഒന്നാം സെമസ്റ്റർ എൽ എൽ.എം. (2020 സ്കീം - റെഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ജൂൺ 3 വരെ ഓഫ്ലൈനായി അപേക്ഷിക്കാം.
സൂക്ഷ്മപരിശോധന
9ാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽ എൽ.ബി. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി ഇന്നും നാളെയും മറ്റന്നാളുമായി ഇ.ജെ (പത്ത്) സെക്ഷനിൽ ഹാജരാകണം.
വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തിയ മൂന്നാം സെമസ്റ്റർ ബികോം., നാലാം സെമസ്റ്റർ ബികോം പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 2024 നാളെ മുതൽ 24 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ ഇ.ജെ (ഏഴ്) സെക്ഷനിൽ ഹാജരാകണം.
കണ്ണൂർ സർവകലാശാല വാർത്തകൾ
തീയതി നീട്ടി
പഠന വകുപ്പുകളിലെ/ സെന്ററുകളിലെ വിവിധ യു.ജി/പി.ജി/ അഞ്ച് വർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ്/ എം.എഡ് പ്രോഗ്രാമുകളുടെ അഡ്മിഷന് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി ജൂൺ 10 വൈകിട്ട് 5 വരെ നീട്ടി. ഫോൺ: 7356948230.
ഹാൾ ടിക്കറ്റ്
ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്സി കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2024 പരീക്ഷകളുടെ ഹാൾടിക്കറ്റുകളും നോമിനൽ റോളുകളും വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
സംസ്കൃത യൂണി. അറിയിപ്പ്
ആയുർവേദ പഞ്ചകർമ്മ ആൻഡ് സ്പാ തെറാപ്പി
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയുടെ ഏറ്റുമാനൂർ ക്യാമ്പസിലെ ഡിപ്ലോമ ഇൻ ആയുർവേദ പഞ്ചകർമ്മ ആൻഡ് ഇന്റർനാഷണൽ സ്പാ തെറാപ്പി പ്രോഗ്രാമിലേക്ക് ജൂൺ ഏഴ് വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക് www.ssus.ac.in.
ബി.എഫ്.എ
സർവകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ നാലു വർഷ ബാച്ചിലർ ഒഫ് ഫൈൻ ആർട്സ് (ബി.എഫ്.എ) പ്രോഗ്രാമിലേക്ക് ജൂൺ ഏഴ് വരെ അപേക്ഷിക്കാം.
സംസ്കൃത യൂണി.
പരീക്ഷകൾ മാറ്റി
കൊച്ചി: കാലടി സംസ്കൃത സർവകലാശാല മേയ് 21ന് നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ ബി.എഫ്.എ (റീ അപ്പിയറൻസ്), 23ലെ നാലാം സെമസ്റ്റർ ബി.എഫ്.എ ( റീ അപ്പിയറൻസ്) പരീക്ഷകൾ മാറ്റി.
10 ദിവസത്തിനുള്ളിൽ ബിരുദ
പരീക്ഷാ ഫലം പ്രഖ്യാപിച്ച് എം.ജി
കോട്ടയം : അവസാന സെമസ്റ്റർ ബിരുദ പരീക്ഷ പൂർത്തിയായി പത്താം ദിവസം പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു എം.ജി സർവകലാശാല. ഏപ്രിൽ, മേയ് മാസങ്ങളിൽ നടന്ന ആറാം സെമസ്റ്റർ റഗുലർ ബി.എ, ബി.എസ്.സി, ബി.കോം, ബി.ബി.എ, ബി.സി.എ, ബി.എസ്.ഡബ്ല്യു, ബി.ടി.ടി.എം, ബി.എസ്.എം, ബി.എഫ്.എം തുടങ്ങിയ പരീക്ഷകളുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. 33383 വിദ്യാർത്ഥികളിൽ 25613 പേർ വിജയിച്ചു. 76.72 ആണ് വിജയശതമാനം. അതിവേഗം പരീക്ഷാ ഫലം ലഭ്യമാക്കിയതിൽ മന്ത്രി ഡോ. ആർ. ബിന്ദു സർവകലാശാലയെ അഭിനന്ദിച്ചു.
ജെ.ഡി.സിസ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം സഹകരണ പരിശീലന കേന്ദ്രത്തിൽ ജൂനിയർ ഡിപ്ലോമ ഇൻ കോഓപ്പറേഷൻ (ജെ.ഡി.സി ) കോഴ്സിൽ ഒഴിവുള്ള സീറ്റിൽ സ്പോട്ട് അഡ്മിഷൻ കുറവൻകോണം സഹകരണ പരിശീലന കേന്ദ്രത്തിൽ 24, 25 തീയതികളിൽ രാവിലെ 10.30 മുതൽ നടക്കും. അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റ് (എസ്.എസ്.എൽ.സി), ടി.സി, സ്വഭാവ സർട്ടിഫിക്കറ്റ്, ഫീസ് എന്നിവ സഹിതം എത്തണം. ഫോൺ: 9400666950, 8281089439