1

പൂവാർ: കോവളം -കാരോട് ബൈപ്പാസിൽ പുറുത്തി വിളജംഗ്ഷന് സമീപം കാറിടിച്ച് സ്കൂട്ടറിന് പിന്നിലിരുന്ന് യാത്ര ചെയ്ത യുവതി മരിച്ചു. സ്‌കൂട്ടർ ഓടിച്ചിരുന്ന സുഹൃത്തായ യുവാവിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവളം എസ്.കെ.റോഡ് മുട്ടയ്ക്കാട് വടക്കേവിള വീട്ടിൽ കാളിദാസ് -സുമതി ദമ്പതികളുടെ മകൾ ലക്ഷ്മി (29) ആണ് മരിച്ചത്. കോവളത്തെ ബ്യൂട്ടീഷനായിരുന്നു. ഒപ്പം ഉണ്ടായിരുന്ന വിതുര സ്വദേശി രാജേഷാണ് ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഞായറാഴ്ച രാത്രിയിൽ ആയിരുന്നു അപകടം. ഇരുവരും കോവളം ഭാഗത്തേക്ക് വരുന്നതിനിടെ പിന്നാലെയെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുയായിരുന്നതായി പൂവാർ പോലീസ് പറഞ്ഞു. റോഡിൽ തെറിച്ചുവീണ ഇരുവരേയും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ലക്ഷ്മി മരിച്ചു. കൃഷ്ണ ,ജ്യോതി ,ശ്രീദേവി എന്നിവർ സഹോദരങ്ങളാണ്.സംസ്ക്കാരം ഇന്ന് നടക്കും.