photo

പാലോട്:ട്രൈബൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും നന്ദിയോട് കള്ളിപ്പാറ റസിഡന്റ്സ് അസോസിയേഷനും സംയുക്തമായി എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ആൻഡ് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.കരിയർ കൗൺസലറും ഡെവലപ്മെന്റ് സെന്റർ അസിസ്റ്റന്റ് മാനേജരുമായ വി.ആർ.ഷീന ക്ലാസ് നയിച്ചു.അസോസിയേഷൻ പ്രസിഡന്റ് വി. എൽ.രാജീവ് അദ്ധ്യക്ഷത വഹിച്ചു.വനിതാ ചെയർപേഴ്സൺ ശാലിനി,എക്സിക്യുട്ടീവ് അംഗങ്ങൾ, വനിതാ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.