-sudhakaran

തിരുവനന്തപുരം: ജനങ്ങൾ കുചേലന്മാരാകുകയും മുഖ്യമന്ത്രിയും കുടുംബവും പാർട്ടിയും അദാനിമാരാകുകയും ചെയ്‌തതാണ് എട്ടുവർഷത്തെ പിണറായി ഭരണത്തിന്റെ ആകെത്തുകയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ.

ഖജനാവ് കാലിയായി ജനങ്ങൾ പിച്ചച്ചട്ടി എടുക്കുമ്പോൾ മുഖ്യമന്ത്രിയും കുടുംബവും വിദേശത്ത് ബീച്ച് ടൂറിസം ആഘോഷിക്കുന്ന തിരക്കിലായിരുന്നു. കനത്ത മഴയത്ത് ജീവിതം വഴിമുട്ടി നിൽക്കുമ്പോൾ ലോക കേരള സഭയെന്ന മാമാങ്കത്തിന് വീണ്ടും കോടികൾ അനുവദിച്ചു. ബോംബുണ്ടാക്കുന്നവർക്ക് സ്‌മാരകം പണിത് അത് പാർട്ടി സെക്രട്ടറി ഉദ്ഘാടനം ചെയ്യുന്ന കാലമാണിതെന്നും അദ്ദേഹം പത്രക്കുറിപ്പിൽ വ്യക്തമാക്കി.