വെമ്പായം: മാണിക്കൽ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജൈവ വൈവിദ്ധ്യ ദിനത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 9.30ന് കാവുസന്ദർശനം,ജൈവ വൈവിദ്ധ്യ ഇൻവെന്ററി തയ്യാറാക്കൽ,അധിനിവേശ സസ്യങ്ങളുടെയും പ്ലാസ്റ്റിക്കിന്റെയും നിർമ്മാർജനം എന്നിവ നടത്തും.കൂടാതെ കുട്ടികളുടെ കാവ് സംരക്ഷണവുമായി ബന്ധപ്പെട്ട പ്രദർശനവും,ടി.ബി.ജി.ആർ.ഐ ടെക്നിക്കൽ ഓഫീസർ ഡോ.ടി.എസ്.സന്തോഷ് കുമാർ നടത്തുന്ന ക്വിസ് മത്സരവും ഉണ്ടായിരിക്കും.ദിനാചരണത്തിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡ് പങ്കാളിത്ത സർട്ടിഫിക്കറ്റ് നൽകും.