vyapari

തിരുവനന്തപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേട്ട യൂണിറ്റ് വാർഷിക പൊതുയോഗം ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി വൈ.വിജയൻ വരണാധികാരിയായി യൂണിറ്റ് തിരഞ്ഞെടുപ്പ് നടന്നു.ആർ.ഹരികുമാർ (പ്രസിഡന്റ്),ബിജു അപ്പുക്കുട്ടൻ (ജനറൽ സെക്രട്ടറി),കെ.സുരേഷ് കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.ജില്ലാ ട്രഷറർ ധനുഷ് ചന്ദ്രൻ,ജില്ലാ സെക്രട്ടറിമാരായ ഗോപകുമാർ,സജീവ്,രഞ്ജുലാൽ,യൂത്ത് വിംഗ് പ്രസിഡന്റ് സുരേഷ്,ഷാഹുൽ ഹമീദ് തുടങ്ങിയവർ പങ്കെടുത്തു. പേട്ട ജംഗ്ഷനിലും പള്ളിമുക്കിലും വാഹനങ്ങൾ പാർക്ക് ചെയ്യാനായി സ്ഥലസൗകര്യം ഒരുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.