തിരുവനന്തപുരം: പ്രൊഫ.എൻ.കൃഷ്ണപിള്ള ഫൗണ്ടേഷനിൽ സംഘടിപ്പിച്ചുവരുന്ന ലളിതം മലയാളം സർട്ടിഫിക്കറ്റ്,ഡിപ്ലോമ കോഴ്സുകളുടെ പുതിയ ബാച്ച് ജൂൺ 2ന് ആരംഭിക്കും.മലയാളം എഴുതാനും വായിക്കാനും സംസാരിക്കാനും പഠിപ്പിക്കുന്നതാണ് സർട്ടിഫിക്കറ്റ് കോഴ്സ്. മലയാളഭാഷാ സാഹിത്യ പരിചയത്തിനുള്ളതാണ് ഡിപ്ലോമ കോഴ്സ്.ആറു മാസത്തെ ഞായറാഴ്ചകളിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് ക്ലാസ്.വിവരങ്ങൾക്ക് 0471 2330338; 99950 08104; 97780 80181.