വേങ്ങര: കണ്ണമംഗലം തോട്ടശേരിയറയിൽ നിന്നും 26, 95000 രൂപയുമായി വേങ്ങര ഐ.പി. ദിനേശ് കോറോത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഒരാളെ പിടികൂടി. വള്ളുവമ്പ്രം സ്വദേശി മഞ്ചേരി തൊടി ഫസലു നഹീം (39) നെയാണ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എസ്.ശശിധരന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നു രാവിലെ വേങ്ങര പൊലീസ് സ്റ്റേഷൻ പരിധിയിലെ തോട്ടശേരിയറയിൽ വേങ്ങര ഐപി ദിനേശ് കോറോത്തും സംഘവും നടത്തിയ വാഹനപരിശോധനയിലാണ് ഇയാളെ പണവുമായി പിടികൂടിയത്. ഇയാൾ സഞ്ചരിച്ച സ്‌കൂട്ടറിന്റെ സീറ്റിനടിയിൽ ആയിരുന്നു പണം സൂക്ഷിച്ചിരുന്നത്. ജില്ലയിൽ വിവിധ ഭാഗങ്ങളിൽ വിതരണത്തിനായിട്ടായിരുന്നു പണം കൊണ്ടുവന്നിരുന്നത്.