പാലോട്: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും ചിലരെ ലൈംഗിക ചൂഷണത്തിനിരയാക്കുകയും ചെയ്ത കേസിലെ പ്രതിയെ പാലോട് പൊലീസ് പിടികൂടി.പെരിങ്ങമ്മല മടത്തറ ബ്ലോക്ക് നമ്പർ 146 ഉഷാ ഭവനിൽ സജീവ് (43) ആണ് പിടിയിലായത്. നന്ദിയോട് സ്വദേശിയായ വീട്ടമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇയാൾ പിടിയിലായതറിഞ്ഞ് മറ്റ് സ്റ്റേഷനുകളിൽ പരാതി നൽകിയ ചിലരും പാലോട് സ്റ്റേഷനിൽ എത്തിയിരുന്നു. നന്ദിയോട് സ്വദേശിയായ പെൺകുട്ടിയുമായി ഇയാൾ വിവാഹം ഉറപ്പിച്ചിരുന്നു.എന്നാൽ ഇയാളുടെ സ്വഭാവം മനസ്സിലാക്കിയ പെൺകുട്ടിയുടെ കുടുംബം വിവാഹത്തിൽ നിന്ന് പിൻമാറിയിരുന്നു. നെടുമങ്ങാട് ഡിവൈ.എസ്.പി ബി.ഗോപകുമാറിന്റെ നിർദ്ദേശാനുസരണം പാലോട് സ്റ്റേഷൻ ഓഫീസർ സുബിൻ തങ്കച്ചൻ, എസ്.ഐ മാരായ രവീന്ദ്രൻ നായർ, രാജൻ, സി. പി.ഒ മാരായ രഞ്ചീഷ്, സജീബ്, അനീഷ്, പ്രണവ് എന്നിവരാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡുചെയ്തു.