p

തിരുവനന്തപുരം: 12കോടിരൂപ സമ്മാനത്തുകയുള്ള വിഷുബമ്പർ ടിക്കറ്റ് നറുക്കെടുപ്പ് 29ന് ഉച്ചയ്‌ക്ക് രണ്ടിന് ഗോർഖിഭവനിൽ നടക്കും. 10കോടി സമ്മാനത്തുകയുള്ള മൺസൂൺ ബമ്പറിന്റെ പ്രകാശനവും നടക്കും. 250 രൂപയാണതിന്റെ ടിക്കറ്റ് വില.

വിഷുബമ്പറിന്റെ 36 ലക്ഷം ടിക്കറ്റ് അടിച്ചതിൽ ഇന്നലെ വരെ 33.28ലക്ഷം ടിക്കറ്റ് വിറ്റുപോയി. കൂടുതൽ ടിക്കറ്റ് അച്ചടിക്കാനുള്ള ഒരുക്കത്തിലാണ് ലോട്ടറി വകുപ്പ്. അമ്പതുലക്ഷത്തിന് മേൽ വില്പനയുണ്ടാകുമെന്നാണ് റിപ്പോർട്ട്. 300 രൂപയാണ് ടിക്കറ്റ് വില.

മുൻവർഷത്തിൽ നിന്ന് വ്യത്യസ്‌തമായി 6,474 അധികസമ്മാനങ്ങളാണ് ഇത്തവണ നൽകുന്നത്. മൊത്തം സമ്മാനങ്ങളുടെ എണ്ണം 4,08,264 ആണ്. ആറ് സീരിസുകളിലാണ് വിഷുബമ്പർ വില്പനയ്‌ക്കെത്തുക. രണ്ടുമുതൽ നാലുവരെയുള്ള സമ്മാനങ്ങൾ എല്ലാസീരിസിലും ലഭിക്കും. രണ്ടാം സമ്മാനം ഒരു കോടി രൂപവീതം ആറുപേർക്കും മൂന്നാം സമ്മാനം 10 ലക്ഷം വീതം ആറുപേർക്കും നാലാം സമ്മാനം അഞ്ചുലക്ഷം വീതം ആറുപേർക്കും ലഭിക്കും. അഞ്ചാം സമ്മാനം മുതലുള്ള സമ്മാനങ്ങൾ അവസാന നാലക്കത്തിനാണ്. 5000,2000,1000,500 എന്നിങ്ങനെയാണ് മറ്റുസമ്മാനങ്ങൾ. നറുക്കെടുപ്പ് ഫലം www.statelottery.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാകും.

രാ​ജ​ൻ​ ​ഖോ​ബ്ര​ഗ​ഡെ
ആ​രോ​ഗ്യ​ ​അ​ഡി.​ചീ​ഫ്
സെ​ക്ര​ട്ട​റി​യാ​യേ​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​കെ.​എ​സ്.​ഇ.​ബി​ ​ചെ​യ​ർ​മാ​ൻ​ ​രാ​ജ​ൻ​ ​ഖോ​ബ്ര​ഗ​ഡെ​ ​ആ​രോ​ഗ്യ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യേ​ക്കും.​ ​മ​ഴ​ക്കാ​ല​മാ​യ​തോ​ടെ​ ​പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ ​നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ​ ​ആ​രോ​ഗ്യ​വ​കു​പ്പ് ​നി​ര​ന്ത​രം​ ​വി​മ​ർ​ശ​നം​ ​കേ​ൾ​ക്കു​ന്ന​താ​ണ് ​മു​മ്പ് ​ആ​രോ​ഗ്യ​സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന​ ​ഖോ​ബ്ര​ഗ​ഡെ​യെ​ ​തി​രി​ച്ചു​ ​കൊ​ണ്ടു​വ​രാ​നു​ള്ള​ ​ആ​ലോ​ച​ന​യ്ക്ക് ​പി​ന്നി​ൽ.
ഡോ.​ബി.​അ​ശോ​ക് ​മാ​റി​യ​പ്പോ​ഴാ​ണ് ​ഖോ​ബ്ര​ഗ​ഡെ​ ​കെ.​എ​സ്.​ഇ.​ബി​ ​ചെ​യ​ർ​മാ​നാ​യ​ത്.​ ​അ​ദ്ദേ​ഹം​ ​മാ​റി​യാ​ൽ​ ​കെ.​എ​സ്.​ഇ.​ബി​ ​ചെ​യ​ർ​മാ​ൻ​ ​സ്ഥാ​ന​ത്തേ​ക്ക് ​ബി​ജു​ ​പ്ര​ഭാ​ക​റും​ ​അ​ജി​ത് ​പാ​ട്ടീ​ലു​മാ​ണ് ​പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​ത്.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പെ​രു​മാ​റ്റ​ച്ച​ട്ടം​ ​ഉ​ള്ള​തി​നാ​ൽ​ ​വോ​ട്ടെ​ണ്ണ​ലി​ന് ​ശേ​ഷ​മേ​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​അ​ന്തി​മ​ ​തീ​രു​മാ​ന​മു​ണ്ടാ​കൂ.

കേ​ര​ള​യി​ൽ​ ​അ​ദ്ധ്യാ​പ​ക​ ​സം​ഘ​ട​നാ
നേ​താ​വി​നെ​ ​പ്രൊ​ഫ​സ​റാ​ക്കാ​ൻ​ ​നീ​ക്കം

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ളാ​ ​യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ​ ​ഇ​ട​ത് ​അ​ദ്ധ്യാ​പ​ക​ ​സം​ഘ​ട​നാ​ ​നേ​താ​വും​ ​സി​ൻ​ഡി​ക്കേ​റ്റം​ഗ​വു​മാ​യ​ ​ഡോ.​ന​സീ​ബി​ന് ​യു​ജി​സി​ ​ച​ട്ട​ങ്ങ​ൾ​ ​മ​റി​ക​ട​ന്ന് ​അ​സോ​സി​യേ​റ്റ് ​പ്രൊ​ഫ​സ​റാ​യി​ ​സ്ഥാ​ന​ക്ക​യ​റ്റം​ ​ന​ൽ​കാ​ൻ​ ​വൈ​സ്ചാ​ൻ​സ​ല​ർ​ക്ക് ​മേ​ൽ​ ​സ​മ്മ​ർ​ദ്ദം.​ 1997​ൽ​ ​സം​സ്കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​ഒ​ന്ന​ര​ ​വ​ർ​ഷ​ക്കാ​ല​ത്തെ​ ​ക​രാ​ർ​ ​അ​ദ്ധ്യാ​പ​ന​ ​പ​രി​ച​യം​ ​കൂ​ടി​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​അ​സോ.​ ​പ്രൊ​ഫ​സ​റാ​യി​ ​പ്രൊ​മോ​ഷ​ൻ​ ​ന​ൽ​ക​ണ​മെ​ന്നാ​ണ് ​സ​മ്മ​ർ​ദ്ദം.
അ​സി.​ ​പ്രൊ​ഫ​സ​റു​ടെ​ ​ശ​മ്പ​ള​ത്തി​ന് ​ത​ത്തു​ല്യ​മാ​യ​ ​ശ​മ്പ​ള​ത്തി​ലു​ള്ള​ ​താ​ത്ക്കാ​ലി​ക​ ​നി​യ​മ​ന​ങ്ങ​ൾ​ ​മാ​ത്ര​മേ​ ​അ​സോ​സി​യേ​റ്റ് ​പ്രൊ​ഫ​സ​ർ​ ​പ്ര​മോ​ഷ​ന് ​പ​രി​ഗ​ണി​ക്കാ​വൂ​ ​എ​ന്നാ​ണ് 2018​ലെ​ ​യു​ജി​സി​ ​ച​ട്ടം.​ ​എ​ന്നാ​ൽ​ ​ല​ക്ച​റ​റു​ടെ​ ​ശ​മ്പ​ള​ത്തി​ന്റെ​ ​പ​കു​തി​യാ​ണ് ​ന​സീ​ബ് ​പ്ര​തി​മാ​സ​ ​ശ​മ്പ​ള​മാ​യി​ ​'97​-98​ൽ​ ​കൈ​പ്പ​റ്റി​യി​രു​ന്ന​ത്.​ ​യു.​ജി.​സി​ ​ച​ട്ട​ ​പ്ര​കാ​രം​ ​അ​സോ​സി​യേ​റ്റ് ​പ്രൊ​ഫ​സ​ർ​ ​നി​യ​മ​ന​ ​അ​പേ​ക്ഷ​ ​വി​സി​ ​പ​രി​ഗ​ണി​ക്കു​ന്ന​തി​ന് ​മു​ൻ​പ് ​യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ​ ​ഇ​ന്റേ​ണ​ൽ​ ​ക്വാ​ളി​റ്റി​ ​അ​ഷ്വ​റ​ൻ​സ് ​സെ​ൽ​ ​ഡ​യ​റ​ക്ട​ർ​ ​അം​ഗീ​ക​രി​ക്ക​ണം.​ ​ഡ​യ​റ​ക്ട​ർ​ ​ന​സീ​ബി​ന്റെ​ ​അ​പേ​ക്ഷ​യി​ൽ​ ​ഒ​പ്പ് ​വ​യ്ക്കാ​ൻ​ ​വി​സ​മ്മ​തി​ച്ചു.​ ​പി​ന്നീ​ട് ​അ​ദ്ദേ​ഹം​ ​വി​ര​മി​ച്ച​ ​ശേ​ഷം​ ​ഡ​യ​റ​ക്ട​റു​ടെ​ ​താ​ൽ​ക്കാ​ലി​ക​ ​ചു​മ​ത​ല​ ​വ​ഹി​ക്കു​ന്ന​ ​പ്രൊ​ഫ​സ​ർ​ ​ശു​പാ​ർ​ശ​ ​ചെ​യ്ത​ ​ഫ​യ​ലാ​ണ് ​ഇ​പ്പോ​ൾ​ ​വി​സി​യു​ടെ​ ​പ​രി​ഗ​ണ​യി​ലു​ള്ള​ത്.

അ​സി.​ ​പ്രൊ​ഫ​സ്സ​റാ​യി​ 12​ ​വ​ർ​ഷ​ത്തെ​ ​സ​ർ​വീ​സു​ണ്ടെ​ങ്കി​ലേ​ ​അ​സോ.​ ​പ്രൊ​ഫ​സ​ർ​ ​ത​സ്തി​ക​യ്ക്ക് ​അ​ർ​ഹ​നാ​വൂ.​ 97​-​ 98​ ​വ​ർ​ഷം​ ​സം​സ്കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​താ​ൽ​ക്കാ​ലി​ക​ ​അ​ധ്യാ​പ​ക​ ​നി​യ​മ​ന​ത്തി​ന് ​ത​യ്യാ​റാ​ക്കി​യ​ 45​ ​പേ​രു​ടെ​ ​പ​ട്ടി​ക​യി​ൽ​ 38​-​മ​ത് ​റാ​ങ്കി​ൽ​ ​നി​യ​മി​ത​നാ​യ​തി​ന്റെ​ ​ഒ​ന്ന​ര​ ​വ​ർ​ഷം​ ​കാ​ല​യ​ള​വാ​ണ് 26​ ​വ​ർ​ഷം​ ​ക​ഴി​ഞ്ഞ് ​അ​സോ​സി​യേ​റ്റ് ​പ്രൊ​ഫ​സ​സ​ർ​ ​പ്രൊ​മോ​ഷ​ന് ​ഇ​പ്പോ​ൾ​ ​പ​രി​ഗ​ണി​ക്കു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​ഇ​ദ്ദേ​ഹ​ത്തി​ന്റെ​ ​അ​സി​സ്റ്റ​ന്റ് ​പ്രൊ​ഫ​സ്സ​ർ​ ​-​ഹ​യ​ർ​ ​ഗ്രേ​ഡ് ​അ​നു​വ​ദി​ച്ച​പ്പോ​ൾ​ ​ഇ​ത് ​പ​രി​ഗ​ണി​ച്ചി​രു​ന്നി​ല്ല.​ ​ഇ​തി​നെ​തി​രേ​ ​സേ​വ് ​യൂ​ണി​വേ​ഴ്സി​റ്റി​ ​ക്യാ​മ്പ​യി​ൻ​ ​ക​മ്മി​റ്റി​ ​വി​സി​ക്ക് ​നി​വേ​ദ​നം​ ​ന​ൽ​കി.