പൂവാർ: കാഞ്ഞിരംകുളം കൈവൻവിളയിലുണ്ടായ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലിരുന്ന കോട്ടുകാൽ നെട്ടത്താന്നി കരിച്ചാലത്തോട്ടം ചിത്തിര ഭവനിൽ രാജശേഖരൻ ആശാരി (60) നിര്യാതനായി. ഞായറാഴ്ച്ച രാവിലെ 6.15 ഓടെ മകൾ രാഖിയെ ജോലി സ്ഥലത്തെത്തിക്കാൻ വീട്ടിൽ നിന്ന് ആക്ടീവ സ്കൂട്ടറിൽ പോകവെയാണ് അപകടം ഉണ്ടായത്.പുറകിൽ നിന്നു വന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അച്ഛനെയും മകളെയും നാട്ടുകാർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.ഗുരുതര പരിക്കേറ്റ രാജശേഖരൻ ആശാരി ഇന്നലെ മരിച്ചു. മുട്ടത്തറ മോക്ഷ കവാടത്തിൽ സംസ്കരിച്ചു. നിസാര പരിക്കുകളോടെ മകൾ രാഖി രക്ഷപ്പെട്ടു. ഇടിച്ചിട്ട ബൈക്ക് നിർത്താതെ പോയതായി നാട്ടുകാർ പറഞ്ഞു. ഭാര്യ: ജയകുമാരി. മക്കൾ: രാഹുൽ, രാജേഷ്, രാഖി. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.
ഫോട്ടോ: രാജശേഖരൻ ആശാരി.