മലയിൻകീഴ്: പേയാട് വിദ്യാപ്രബോധനി ഗ്രാമീണ ഗ്രന്ഥശാല കുട്ടികൾക്കായി സംഘടിപ്പിക്കുന്ന അവധിക്കാല പരിശീലന ക്യാമ്പ് ഇന്ന് മുതൽ 27വരെ നടക്കും.ഉദ്ഘാടനം ബാലസാഹിത്യകാരനും കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ പള്ളിയറ ശ്രീധരൻ ഇന്ന് രാവിലെ 10ന് നിർവഹിക്കും.എഴുത്തുകാരി എസ്.സരോജം കഥ വായന നടത്തും.അഞ്ചാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം.പ്രവേശനം സൗജന്യം. ഭാഷാ പരിചയം,ശാസ്ത്രപരിചയം,ഗണിതം മധുരം,ചിത്രരചന,തിരക്കഥ രചന, അഭിനയം,കഥ,കവിത,നോവൽ വായന,പത്രവായന പരിശീലനം, ചരിത്രവിജ്ഞാന പഠനയാത്ര എന്നിവയാണ് പാഠ്യ വിഷയങ്ങൾ.