തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂർ പൗർണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിൽ നാളെ നട തുറക്കും. 23 അടി ഉയരമുള്ള ആദിപരാശക്തിയുടെ വിഗ്രഹവും ആദിപരാശക്തിയുടെ വാഹനമായ സിംഹത്തിന്റെ വിഗ്രഹവും ഇന്നലെ ഇരുത്തി. രാജസ്ഥാനിലെ ജയ്‌പൂരിലാണ് മാർബിളിൽ 16 അടി നീളവും 9 അടി ഉയരവമുള്ള സിംഹ വിഗ്രഹം കൊത്തിയെടുത്തത്. ഇടവത്തിലെ പൗർണമിയായ നാളെ വൈകിട്ട് 3 മുതൽ കരമന അഭിജിത്തും വിജയലക്ഷ്മിയും അവതരിപ്പിക്കുന്ന ഭക്തിഗാനസുധ, 4 മുതൽ മലയിൻകീഴ് തിരുവാതിര സംഘത്തിന്റെ കോൽക്കളി തിരുവാതിര. 4.30 മുതൽ ശ്രീ വല്ലഭ കലാസമിതിയുടെ തിരുവാതിര. 5 മുതൽ കൈമനം ശിവഭദ്ര കലാസമിതിയുടെ സെമി ക്ലാസിക്കൽ ഡാൻസ്. 6 മുതൽ ഓം ശിവശക്തി കളരി സംഘത്തിന്റെ 50 പേരുടെ കളരിപ്പയറ്റ്. 7.30 മുതൽ ഭാവശ്രീ നടന കേന്ദ്രത്തിന്റെ നൃത്തനൃത്യങ്ങൾ എന്നിവ ഉണ്ടായിരിക്കും. രാവിലെ 4.30 മുതൽ രാത്രി 10.30 വരെ നട തുറന്നിരിക്കും. ശനീശ്വരന്റെ വാഹനമായ കാക്കയുടെ വിഗ്രഹം നാളെ പീഠത്തിൽ ഇരുത്തുമെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.