തിരുവനന്തപുരം: ഇടതു ഭരണത്തിൽ ജനങ്ങളുടെയും ജീവനക്കാരുടെയും കുടുംബ ബഡ്‌ജറ്റ് താളംതെറ്റിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.കേരളത്തിലൊരു സർക്കാരുണ്ടോയെന്ന് സംശയമാണെന്നും അദ്ദേഹം പറഞ്ഞു. കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ 59ാം വാർഷിക സമ്മേളനത്തിന്റെ സമാപന സമ്മേളനവും കുടുംബ സംഗമവും 'ഉദഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് എം.എസ്.ഇർഷാദ് അദ്ധ്യക്ഷത വഹിച്ചു.സി.ആർ.മഹേഷ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.കെ.എസ്.ശബരിനാഥൻ,​അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.ബിനോദ്,​ട്രഷറർ കെ.എം.അനിൽകുമാർ,വൈസ് പ്രസിഡന്റുമാരായ എ.സുധീർ,സൂസൻ ഗോപി,സെക്രട്ടറി ജി.ആർ.ഗോവിന്ദ്,​ലതീഷ് എസ്.ധരൻ, എം.അജേഷ്,​ എം.ജി.രാജേഷ്,​ ആർ.രാമചന്ദ്രൻ നായർ,​ ബാലു മഹേന്ദ്ര, ഷിബു ഇബ്രാഹിം, സുനിത എസ്.ജോർജ്, വി.ഉമൈബ,​ സജീവ് പരിശവിളതുടങ്ങിയവർ സംസാരിച്ചു.വനിതാ സമ്മേളനം മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു.സെക്രട്ടേറിയറ്റ് വനിതാവേദി പ്രസിഡന്റ് സുനിത എസ്.ജോർജ് അദ്ധ്യക്ഷയായി. സീരിയൽ താരം മേഘ മഹേഷ് മുഖ്യാതിഥിയായി. എൻ.പ്രസീന,​ സ്മിത അലക്സ്, മീര സുരേഷ്,ശിൽപ,ലുബ്ന സക്കീർ,സുശിൽകുമാരി തുടങ്ങിയവർ സംസാരിച്ചു.