തിരുവനന്തപുരം: മഴയിലും സ്മാർട്ട് സിറ്റി റോഡുകളുടെ നിർമ്മാണം ദ്രുതഗതിയിൽ. റോഡ് പൊളിച്ചിട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം വെള്ളക്കെട്ടുണ്ടായ ചാലയിലെ വിവിധ സ്ഥലങ്ങളിൽ ഇന്നലെ ഓടകളുടെ നിർമ്മാണം നടന്നു.
സ്മാർട്ട് സിറ്റി റോഡുകൾ,സഭാപതി കോവിൽ സ്ട്രീറ്റ്, അട്ടക്കുളങ്ങര ബൈപാസ് റോഡ്, കുര്യാത്തി വാട്ടർ അതോറിട്ടി സബ്ഡിവിഷൻ റോഡ് എന്നിവിടങ്ങളിലാണ് ഓടയുടെ നിർമ്മാണം നടന്നത്.ഓടയിൽ നിറഞ്ഞുകിടന്ന മഴവെള്ളം പമ്പുസെറ്റ് ഉപയോഗിച്ച് നീക്കം ചെയ്താണ് കോൺക്രീറ്റ് പണികൾ നടത്തിയത്. ശ്രീകണ്ഠേശ്വരം മാർക്കറ്റ് റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ റോഡിന്റെ വശഭിത്തിയിൽ ദ്വാരമുണ്ടാക്കി സമീപത്തെ തോട്ടിലേക്ക് വെള്ളമിറങ്ങാൻ അവസരമുണ്ടാക്കുകയും ചെയ്തു.