കിളിമാനൂർ:ഇരട്ടച്ചിറ സഹദേവൻ ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ പ്രതിഭാസംഗമം സംഘടിപ്പിക്കും.25ന് ലൈബ്രറി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ എസ്.എസ്.എൽ.സി ഹയർ സെക്കൻഡറി പരീക്ഷകളിലെ വിജയികളെ അനമോദിക്കും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി മുരളി പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യും.പഴയകുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് എൻ. സലിൽ,കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് എം.ഷാജഹാൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ.സരളമ്മ,പുളിമാത്ത് ഗ്രാമപഞ്ചായത്ത് മെമ്പർ രഞ്ജിതം,ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി രാജേന്ദ്രൻ,എം.ജി.എം പോളിടെക്നിക് പ്രിൻസിപ്പൽ രാജു തുടങ്ങിയവർ പങ്കെടുക്കും.