വെഞ്ഞാറമൂട് :പാലവിള റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വേനലവധിയോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മധുരം വേനൽ സമാപിച്ചു.സമാപന സമ്മേളനവും പഠനോപകരണ വിതരണവും ജില്ലാ പഞ്ചായത്ത് അംഗം കെ.ഷീലാകുമാരി ഉദ്ഘാടനംചെയ്തു.പ്രസിഡന്റ് സി.ആർ.ഗിരി അദ്ധ്യക്ഷത വഹിച്ചു.മാണിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ലേഖാകുമാരി,അസോസിയേഷൻ സെക്രട്ടറി കെ.പി.വേണു,വൈസ് പ്രസിഡന്റ് ലതാജയകുമാർ തുടങ്ങിയവർ സംസാരിച്ചു.എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയവരെ യോഗത്തിൽ അനുമോദിച്ചു.