
കിളിമാനൂർ:ആലപ്പാട് ജയകുമാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ രാജീവ് ഗാന്ധി അനുസ്മരണവും ആലപ്പാട് ജയകുമാർ സമൃതിഭവൻ ശിലാസ്ഥാപനവും സംഘടിപ്പിച്ചു.യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ ഉദ്ഘാടനം ചെയ്തു.രാജീവ് ഗാന്ധി അനുസ്മരണ പ്രഭാഷണവും ആലപ്പാട് ജയകുമാർ അനുസ്മരണ പ്രഭാഷണവും അടൂർ പ്രകാശ് എം.പി നിർവഹിച്ചു.ട്രസ്റ്റ് പ്രസിഡന്റ് അനുപ് തോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു.ട്രസ്റ്റ് സെക്രട്ടറി ടി.ആർ.മനോജ് സ്വാഗതം പറഞ്ഞു.കെ.പി.സി.സി അംഗം എൻ.സുദർശനൻ, മുൻ ബ്ലോക്ക് പ്രസിഡന്റ് ഗംഗാധര തിലകൻ,എൻ.ആർ.ജോഷി,മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദീപ അനിൽ,പഞ്ചായത്തംഗം എം.ജയ്കാന്ത് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ അഡ്വ.വിഷ്ണുരാജ്.ആർ നന്ദി പറഞ്ഞു.