kathreena

ബോളിവുഡ് താരം കത്രീന കൈഫ് ഗർഭിണിയെന്ന ചർച്ച സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നു. വാർത്ത സത്യമെങ്കിൽ താരദമ്പതികളായ കത്രീനയും വിക്കി കൗശലും ആദ്യ കുഞ്ഞിനെ സ്വീകരിക്കാൻ ഒരുങ്ങുകയാണ്. ലണ്ടനിലായിരിക്കും കത്രീനയുടെ പ്രസവമെന്ന് ബോളിവുഡിൽ അടക്കം പറച്ചിലുണ്ട്. ലണ്ടനിലെ തെരുവകളിലൂടെ കത്രീനയും വിക്കിയും ഒരുമിച്ചു നടക്കുന്നതിന്റെ വീഡിയോ ശ്രദ്ധ നേടുന്നു. വീഡിയോയിൽ കത്രീന ഗർഭിണിയെപ്പോലെ നടക്കുന്നുവെന്നും എന്തിനാണ് രഹസ്യമാക്കുന്നതെന്നും ആരാധകർ ചോദിക്കുന്നു.

ലണ്ടനിലെ ഹാംപ്‌സ്റ്റെഡിയിൽ കത്രീനയ്ക്ക് വീടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ അനുഷ്ക ശർമ്മ തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത് ലണ്ടനിലാണ്. താരങ്ങളുടെ സ്വകാര്യത കണക്കിലെടുത്ത് അതീവ രഹസ്യമായിരുന്നു ഗർഭകാലവും പ്രസവവും. ബോളിവുഡ് താരം ദീപിക പദുകോണും അമ്മയാകാനുള്ള ഒരുക്കത്തിലാണ്. സെപ്തംബറിൽ ആണ്ദീപികയ്ക്കും രൺവീർ സിംഗിനും കുഞ്ഞതിഥി എത്തുക.