ആറ്റിങ്ങൽ: മാമം ജംഗ്ഷനിൽ ഐ.എൻ.ടി.യു.സി യൂണിയനിൽ നിന്ന് മാറി വന്ന നാല് ഹെഡ്‌ലോഡ് തൊഴിലാളികൾ യു.ടി.യു.സി യൂണിയനിൽ ചേർന്നു.യൂണിയൻ ജില്ലാ സെക്രട്ടറി നാവായിക്കുളം ബിന്നിയുടെ അദ്ധ്യക്ഷതയിൽ ഹെഡ്ലോഡ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ ജയകുമാർ യൂണിയനിലേക്ക് വന്നവരെ ഷാളും യൂണിഫോമും നൽകി സ്വീകരിച്ചു.ആർ.എസ്.പി മണ്ഡലം സെക്രട്ടറി അനിൽ ആറ്റിങ്ങൽ,യൂണിയൻ നേതാവ് മോഹനൻ,ജില്ലാ പ്രസിഡന്റ് കരിക്കകം സുരേഷ്,അഖില കേരള കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് നന്ദിയോട് ബാബു,ആർ.വൈ.എഫ് ദേശീയ പ്രസിഡന്റ് കോരാണി ഷിബു തുടങ്ങിയവർ പങ്കെടുത്തു.മാമം ജംഗ്ഷനിൽ യൂണിയന്റെ കൊടിമരം സ്ഥാപിച്ച് പതാകയുയർത്തി.യൂണിറ്റ് പ്രസിഡന്റായി അനിൽ ആറ്റിങ്ങലിനെയും കൺവീനറായി മോഹനനെയും തിരഞ്ഞെടുത്തു.