hi

വെഞ്ഞാറമൂട്: അന്തർദേശീയ ജൈവവൈവിദ്ധ്യ ദിനത്തോടനുബന്ധിച്ച് സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡിന്റെ ജില്ലാതല പരിപാടിയായ "കാവിനു കാവലായി"പദ്ധതിക്ക് മാണിക്കൽ പഞ്ചായത്തിലെ വേളാവൂർ മാത്തനാട് കാവിൽ തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്റെ അദ്ധ്യക്ഷതയിൽ ടി.ബി.ജി.ആർ.ഐ ടെക്നിക്കൽ ഓഫീസർ ഡോക്ടർ ഇ.എസ്.സന്തോഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലേഖകുമാരി,സ്ഥിരം സമിതി അംഗങ്ങളായ എം.അനിൽകുമാർ,എസ്.സുരേഷ് കുമാർ, സഹീറത്ത് ബീവി,മെമ്പർമാരായ ഗീതകുമാരി, വിജയകുമാരി,സുധീഷ്,സിന്ധു,കൃഷി ഓസീസർ സതീഷ് കുമാർ,അസിസ്റ്റന്റ് സെക്രട്ടറി സുഹാസ് ലാൽ,ബി.എം.സി ജില്ലാ കോഓർഡിനേറ്റർ അക്ഷയ അനിൽ,മുരളിധരൻ നായർ,ജവാദ്,വിമലാദേവി,ചന്ദ്രകുമാർ, മനോഹരൻ,യശോധരൻ നായർ, അനിതകുമാരി,വേണുഗോപാലൻ,ബീനകുമാരി, ബാസ്ബർ എന്നിവർ പങ്കെടുത്തു.ജൈവവൈവിദ്ധ്യ ദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം,പോസ്റ്റർ പ്രദർശനം,കാവിലെ സസ്യങ്ങളെ പരിചയപ്പെടുത്തൽ എന്നിവ സംഘടിപ്പിച്ചു.