പാലോട്: സെന്റർ ഫോർ ബയോഡൈവേഴ്സിറ്റി കൺസർവേഷൻ ആൻഡ് റൂറൽ ഡെവലപ്മെന്റും നന്ദിയോട് ഗ്രാമപഞ്ചായത്ത് ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റിയും സംസ്ഥാനത്തെ 8,9,10 ക്ലാസ് വിദ്യാർത്ഥികൾക്കായി പരിസ്ഥിതി വിജ്ഞാൻ പരീക്ഷ നടത്തും.ഒന്നാം സ്ഥാനം നേടുന്ന വിദ്യാർത്ഥിക്ക് ഗ്രീൻ ചാമ്പ്യൻ അവാർഡ്,സർട്ടിഫിക്കറ്റ്, സ്കോളർഷിപ്പ് എന്നിവയും രണ്ട്, മൂന്ന് സ്ഥാനം നേടുന്നവർക്ക് സ്കോളർഷിപ്പ്, സർട്ടിഫിക്കറ്റ് എന്നിവയും നൽകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 വിദ്യാർത്ഥികൾക്കായിരിക്കും അവസരം.ഫോൺ: 9778451947.