തിരുവനന്തപുരം: തിരുമല മാധവസ്വാമി ആശ്രമത്തിൽ ഭാഗവത സപ്താഹ യജ്ഞം 25ന് ആരംഭിക്കും. ഗുരുവായൂർ കൂനംപിള്ളി ശ്രീരാം നമ്പൂതിരിയാണ് യജ്ഞാചാര്യൻ.ആശ്രമം സ്ഥാപകാചാര്യൻ മാധവസ്വാമിയുടെ 28മത് സമാധി ദിവസമായ ജൂൺ ഒന്നിന് യജ്ഞം സമാപിക്കും.ജൂൺ ഒന്നിന് ഉച്ചയ്ക്ക് മഹാസമാധി പൂജ,ജൂൺ രണ്ടിന് രാവിലെ 8ന് മഹാസുദർശന ഹോമം എന്നിവ നടക്കും.25 മുതൽ ദിവസവും അന്നദാനം,പ്രഭാഷണം,വിഷ്ണു സഹസ്രനാമ പാരായണം,ഭജൻ,ശിവലിംഗാഭിഷേകം, അവതാരപൂജകൾ,അർച്ചന എന്നിവ ഉണ്ടാകും.ഫോൺ.04712351554