തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം കുമാരപുരം ശാഖയുടെ ഗുരുദേവ ക്ഷേത്ര പ്രതിഷ്ഠയുടെ 9-ാം പ്രതിഷ്ഠാവാർഷികം 26,27,28 തീയതികളിൽ ക്ഷേത്ര തന്ത്രി താന്ത്രിക ഭൂഷൺ ജ്യോതിഷഭൂഷൺ സുജിത്ത് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി രാകേഷ് ശാന്തിയും ചേർന്ന് നടത്തുമെന്ന് ശാഖ കമ്മിറ്റി പ്രസിഡന്റ് മണ്ണുമുട്ടം ശശി,സെക്രട്ടറി ബൈജുതമ്പി എന്നിവർ അറിയിച്ചു. 26ന് രാവിലെ 5ന് നടതുറപ്പ്,പള്ളിയുണർത്തൽ,6ന് മലർനിവേദ്യം,6.30ന് മഹാഗണപതിഹോമം ,7ന് വിശേഷാൽ പൂജ,ദീപാരാധന,9ന് മഹാഗുരുപൂജ,നിവേദ്യം,മംഗളാരതി,വൈകിട്ട് 5ന് നടതുറപ്പ്,6.45ന് ദീപാരാധന,അത്താഴപൂജ,നൃത്തസംഗീത സന്ധ്യ,8ന് നടയടപ്പ്,തുടർന്ന് ലഘുഭക്ഷണം. 27ന് രാവിലെ 5ന് നടതുറപ്പ്,പള്ളിയുണർത്തൽ,6ന് മലർനിവേദ്യം,6.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം,വിശേഷാൽ പൂജ,ദീപാരാധന,9ന് മഹാഗുരുപൂജ,നിവേദ്യം,മംഗളാരതി,വൈകിട്ട് 5ന് നടതുറപ്പ്,6.30ന് ദീപാരാധന,7.30ന് ഭഗവതിസേവ,പ്രാസാദശുദ്ധി,അത്താഴപൂജ,8ന് നടയടപ്പ്,തുടർന്ന് ലഘുഭക്ഷണം.28ന് രാവിലെ 5ന് നടതുറപ്പ്,പള്ളിയുണർത്തൽ,6ന് മലർനിവേദ്യം,6.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം,7ന് വിശേഷാൽ പൂജ,ദീപാരാധന,9ന് മഹാമൃത്യുഞ്ജയഹോമം,10.30ന് കലശപൂജ,കലശാഭിഷേകം,മഹാഗുരുപൂജ,മഹാനിവേദ്യം,മംഗളാരതി,12ന് സമൂഹസദ്യ,വൈകിട്ട് 5ന് നടതുറപ്പ്,6.45ന് ദീപാരാധന,7.30ന് പുഷ്പാഭിഷേകം,അത്താഴപൂജ,നടയടപ്പ്,തുടർന്ന് ലഘുഭക്ഷണം.എല്ലാമാസവും പൗർണമിദിനത്തിൽ ശാരദാദേവിയുടെ തിരുസന്നിധിയിൽ ലളിതാസഹസ്രനാമാർച്ചനയും വിദ്യാമന്ത്രാർച്ചനയും ശാരദാപുഷ്പാഞ്ജലിയും നടത്താൻ സൗകര്യമുണ്ടെന്ന് സെക്രട്ടറി ബൈജുതമ്പി അറിയിച്ചു.