തിരുവനന്തപുരം: ജി.വി രാജ സ്‌പോർട്സ് സ്‌കൂളിൽനിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ കുട്ടികളെ കായിക മന്ത്രി വി.അബ്ദുറഹിമാൻ അനുമോദിച്ചു. അഞ്ചു പെൺകുട്ടികൾക്കും നാല് ആൺകുട്ടികൾക്കുമാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്. അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്താൻ 30 കോടിയുടെ നിർമ്മാണപ്രവർത്തനം നടപ്പാക്കി. ഫുട്‌ബാൾ ഗ്രൗണ്ട്,സിന്തറ്റിക് ട്രാക്ക്,ഹോക്കി ടർഫ്,ഫിറ്റ്നെസ് സെന്റർ,വോളിബാൾ, ബാസ്‌ക്കറ്റ്ബാൾ കോർട്ടുകൾ എന്നിവ സജ്ജമാക്കി. മെച്ചപ്പെട്ട പഠനസൗകര്യങ്ങളും ഹൈടെക് ക്ലാസ്‌മുറികളുമൊരുക്കി. മികച്ച അദ്ധ്യാപകരെയും ലഭ്യമാക്കി. കളിയും പഠനവും കൂടുതൽ നിലവാരത്തോടെ മുന്നോട്ടുപോകുമെന്നും സ്‌പോട്സ് സ്‌കൂളിന് അടുത്തവർഷം മുതൽ പ്രത്യേക സിലബസ് ആരംഭിക്കുമെന്നും ജി.വി രാജയെ രാജ്യത്തെ ഏറ്റവും മികച്ച സ്‌പോർട്സ് സ്‌കൂളാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.