തിരുവനന്തപുരം: ആധുനിക ഇന്ത്യയുടെ ശില്പി രാജീവ് ഗാന്ധിയാണെന്ന് കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗം വി.എസ്. ശിവകുമാർ. രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ വാർഷിക ദിനത്തോടനുബന്ധിച്ച് കോൺഗ്രസ് ഉള്ളൂർ ബ്ലോക്ക് കമ്മിറ്റി, ആർ.സി.സി യിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉള്ളൂർ ബ്ലോക്ക് പ്രസിഡന്റ് കെ.എസ്. സനൽ,ഡി.സി.സി ഭാരവാഹികളായ കടകംപള്ളി ഹരിദാസ്, ചെറുവയ്ക്കൽ അർജ്ജുനൻ, കൗൺസിലർ സുരേഷ്, മുൻ കൗൺസിലർ ശ്രീകുമാർ, ഡി.സി.സി അംഗം കരിക്കകം തുളസി, കർഷക കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി വത്സല കുമാർ തുടങ്ങിയവർ സംസാരിച്ചു.