തിരുവനന്തപുരം: ആധുനിക ലോകത്തെ മാറ്റങ്ങളെ ഉൾക്കൊണ്ട് ബിസിനസ് രംഗത്തെ വെല്ലുവിളികളെ നേരിടണമെന്ന് പ്രമുഖ വ്യവസായി മുരളീധരപ്പണിക്കർ പറഞ്ഞു. ഗുരു വിചാരധാര സംഘടിപ്പിച്ച ബിസിനസ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദുബായ് ഹയാത്ത് പ്ലേസ് ഹോട്ടലിൽ സംഘടിപ്പിച്ച ബിസിനസ് മീറ്റിൽ യു.എ.ഇ.യിലെ വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖർ പങ്കെടുത്തു. പ്രസിഡന്റ് പി.ജി. രാജേന്ദ്രൻ സദാനന്ദൻ,യേശുദാസ്,ഒ.പി. വിശ്വംഭരൻ,പ്രഭാകരൻ പയ്യന്നൂർ,ഷാജി ശ്രീധരൻ,ശാം പ്രഭു,ബിനു മനോഹരൻ,ഷൈലാദേവ്,ദേവരാജൻ,വിനു വിശ്വനാഥൻ,ദിവ്യ മണി,വിജയകുമാർ എന്നിവർ നേതൃത്വം നൽകി.
ഗുരു വിചാരധാര സെപ്തംബറിൽ ഷാർജയിൽ സംഘടിപ്പിക്കുന്ന ഗുരു ജയന്തി പൊന്നോണം 2024ന്റെ ബ്രോഷർ പ്രകാശനവും യോഗത്തിൽ നടന്നു. കേരളത്തിലെ കലാ സാഹിത്യ സാംസ്‌ക്കാരിക സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ആഘോഷത്തിൽ കലാരൂപങ്ങൾ അരങ്ങേറും. സി.പി.മോഹനൻ,വിജയകുമാർ,സരേഷ് വെങ്ങോട്,രാജ് ദേവ്,ഷിബു ചെമ്പകം, ആകാശ്,വന്ദനാ മോഹൻ,ലളിതാ വിശ്വംഭരൻ,അഡ്വ. മഞ്ജു ഷാജി,ദിവ്യാമണി,ഗായത്രി രംഗൻ,അതുല്യാ വിജയകുമാർ എന്നിവർ പങ്കെടുക്കും.