തിരുവനന്തപുരം: വൈലോപ്പിള്ളി സംസ്‌കൃതി ഭവനും അഭിജിത് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച വിജ്ഞാനവേനൽ അവധിക്കാല ക്യാമ്പ് സമാപിച്ചു.സംസ്‌കൃതി ഭവനിലെ ചുവരുകളിൽ ക്യാമ്പിലെ കുട്ടികൾ ചിത്രകാരൻ രാജേഷ് ചിറപ്പാടിന്റെ നേതൃത്വത്തിൽ ചിത്രരചന നടത്തി.ഡെപ്യൂട്ടി ഇൻസ്പ്‌കെടർ ജനറൽ ഒഫ് പൊലീസ് ആർ.നിഷാന്തിനി കുട്ടികളുമായി സൗഹൃദം പങ്കിട്ട് പ്രചോദനാത്മകാമായ ക്ലാസെടുത്തു.വൈകിട്ട് നടന്ന സമാപന സമ്മേളനം വിസിൽ എം.ഡി ഡോ.ദിവ്യ.എസ്.അയ്യർ ഉദ്ഘാടനം ചെയ്തു.വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ വൈസ് ചെയർമാനും ക്യാമ്പ് ഡയറക്ടറുമായ ജി.എസ്.പ്രദീപ്,മെമ്പർ സെക്രട്ടറി പി.എസ്.മനേക്ഷ്,അഭിജിത് ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി കോട്ടുകാൽ കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.